Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം

27 September 2025 10:25 PM

കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട്  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹത്തെ പൊതുആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റുക, ആരോഗ്യസേവനങ്ങൾ വേർതിരിവില്ലാതെ എല്ലാവർക്കും ലഭ്യമാക്കുക, ആരോഗ്യസ്ഥാപനങ്ങളും ജീവനക്കാരെയും ക്വിയർ സൗഹൃദമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദ ആരോഗ്യകേന്ദ്രങ്ങളായി പ്രഖ്യാപിക്കും.


ട്രാൻസ്ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ സമൂഹം നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ക്വിയർ സമൂഹത്തിലേക്ക് കൃത്യമായി എത്തിക്കുക എന്നതിനായി ആരോഗ്യകേരളത്തിന്റെ നേതൃത്വത്തിൽ 2023 ൽ ഇടം ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ആശമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു.


\"\"


ക്വിയർ കമ്മ്യൂണിറ്റിയുടെ ഇടയിൽ ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്താനും, ആരോഗ്യസ്ഥാപനങ്ങളിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു വേണ്ടി ആരോഗ്യസ്ഥാപനങ്ങളും ക്വിയർ വ്യക്തികളും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ട് സേവനങ്ങൾ വേർതിരിവില്ലാതെ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനുമായി ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്നും ലിങ്ക് വർക്കർമാരെ തെരഞ്ഞെടുത്തിരുന്നു. നിലവിൽ 18 ലിങ്ക് വർക്കർമാർ 5 ആശുപത്രികളിലായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്താദ്യമായിട്ടാണ് ഇത്തരത്തിൽ ആരോഗ്യകേരളത്തിന്റെ ഭാഗമായി പൊതുആരോഗ്യസംവിധാനത്തിന്റെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾ നിയമിക്കപ്പെടുന്നതും, ആരോഗ്യസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്നതും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration