Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

നൂറ്റിമൂന്നിൽ ഡിജിറ്റലായി അച്ഛൻ; സ്മാർട്ടാക്കിയത് എഴുപത്തി മൂന്നുകാരൻ മകൻ

24 September 2025 11:05 PM

നൂറ്റിമൂന്ന് വയസ്സായ കരുണാകര പണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോ കോളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ.


‘ഒന്നു തൊട്ടാൽ മതി, ബാക്കി എല്ലാം സുഖമല്ലേ,’ എന്നാണ് രാജൻ പറയുന്നത്. കൃഷി സംബന്ധമായ എല്ലാ കാര്യത്തിനും ഇന്ന് രാജൻ ആശ്രയിക്കുന്നത് സ്മാർട്ട് ഫോണിനെയാണ്. യൂട്യൂബിൽ കൃഷി സംബന്ധമായ വീഡിയോകൾ സ്ഥിരമായി കാണുന്നു. വളം എങ്ങനെ ഉപയോഗിക്കണം, പുതിയ കൃഷിമുറകൾ എന്തൊക്കെയാണ്, കാലാവസ്ഥയെ എങ്ങനെ നേരിടണം എന്നതിനെ സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളിലെ വ്യത്യസ്ത അറിവുകൾ രാജന് ലഭിക്കുന്നു. പല പരീക്ഷണങ്ങൾക്കും അത് അദ്ദേഹത്തിന് അവസരം നൽകുന്നു.


രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായ പുല്ലമ്പാറ സ്വദേശികളാണ് ഈ അച്ഛനും മകനും. അനുദിനം മുന്നേറുന്ന സാങ്കേതിക ചുവടുവെയ്പ്പുകൾക്കൊപ്പം സഞ്ചരിക്കാൻ ഗ്രാമവാസികളെ സജ്ജമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ ഗുണഭോക്താവാണ് രാജൻ. ഡിജി പുല്ലമ്പാറ പദ്ധതിയുടെ ഭാഗമായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ‘ഗൂഗിൾ പേ’യും ‘യുപിഐ’ ഇടപാടുകളും രാജൻ തന്റെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തി.


\"\"


മുമ്പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ല് അടയ്ക്കാൻ നീണ്ട ക്യു നിന്നിരുന്ന തനിക്ക് അത് നൽകുന്ന ആശ്വാസം ചില്ലറയല്ലെന്ന് രാജൻ പറയുന്നു. മാത്രമല്ല യാത്രാ ചെലവും ലാഭിക്കാനായി. ഇന്നിപ്പോൾ വീട്ടിൽ ഇരുന്നാണ് രാജന്റെ ഒട്ടുമിക്ക പണമിടപാടുകളും. ഫേസ്ബുക്കും വാട്‌സ്‌ആപ്പും അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. രാജന് ഏറ്റവും സന്തോഷം നല്കിയത്,​ തന്റെ അച്ഛൻ കരുണാകര പണിക്കരും ഫോൺ ഉപയോഗത്തെക്കുറിച്ച് അറിയാൻ താത്പര്യം പ്രകടിപ്പിച്ചതാണ്. ‘ഇതിൽ എങ്ങനെയാണ് പൈസ പോകുന്നത്?,​ എങ്ങനെയാണ് വരുന്നത്?,​ പഴയ പാട്ടുകൾ കേൾക്കാൻ കഴിയുമോ?’ അച്ഛന്റെ ചോദ്യങ്ങൾക്ക് രാജൻ അധ്യാപകനാകും. പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ പുതിയ അറിവിലേക്ക് കരുണാകര പണിക്കർ മുന്നേറുമ്പോൾ, മകന്റെ കണ്ണുകളിൽ അഭിമാനമാണ്. ‘എന്റെ അച്ഛൻ ഇന്നും പഠിക്കുന്നു. ഞാനാണ് അദേഹത്തെ പഠിപ്പിക്കുന്നത്. അതാണ് എന്റെ വലിയ സന്തോഷം,’ രാജൻ പറയുന്നു.


ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം എന്ന നിലയിൽ ശ്രദ്ധേയമായ പുല്ലമ്പാറ ഗ്രാമത്തിലെ ഡിജിറ്റൽ പരിഷ്‌കരണ പദ്ധതിയാണ് ഡിജി പുല്ലമ്പാറ. 14 മുതൽ 65 വയസ് പ്രായമുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. രാജനുൾപ്പെടെ 3300 പേർക്കാണ് പരിശീലനം ലഭിച്ചത്. സ്മാർട്ട് ഫോൺ ഉപയോഗം, വാട്‌സ്ആപ് വീഡിയോ കോൾ, ഓഡിയോ കോൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ പരിചയപ്പെടുത്തൽ, മോബൈൽ ബാങ്കിങ് തുടങ്ങിയവയാണ് പാഠ്യ വിഷയം. 2022 സെപ്തംബർ 21ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി മാറിയ പുല്ലമ്പാറയിലെ ഡിജിറ്റൽ വിപ്ലവം ഇവരിലൂടെ തുടരുകയാണ്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration