വയനാട് ദുരന്തം: സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ കാമ്പയിൻ
വയനാട്ടിലെ ഉരുൾപൊട്ടലിൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ ‘സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിൻ’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തിൽ വയനാട്ടിൽ പ്രവർത്തിക്കുക. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി., ഹെൽത്ത് കാർഡ്, യൂ. ഡി.ഐ.ഡി. കാർഡ്, വിവിധ വകുപ്പുകൾ നേരത്തെ നൽകിയ സർട്ടിഫിക്കറ്റുകൾ എന്നിവ ക്യാമ്പുകളിൽ നേരിട്ട് ലഭിക്കും. കൂടുതൽ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാമ്പുകൾ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, അക്ഷയ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും യജ്ഞത്തിൽ പങ്കാളികളാകും.