Tuesday, September 10, 2024
 
 

സ്പോട്ട് അഡ്മിഷൻ 13 ന്

09 August 2024 12:00 AM

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13 നു നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 11 നു മുൻപ് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം.


ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 73064223502, 9497688633.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration