
മാസപ്പിറവി കണ്ടില്ല; ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാർ അറിയിച്ചു. ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി, ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫ നോമ്പ് ജൂണ്‍ ആറിനുമായിരിക്കും. ചൊവ്വാഴ്ച കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ജൂൺ ഏഴിന് ബലിപ്പെരുന്നാൾ എന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവി എന്നിവർ അറിയിച്ചു.