
തൃപ്പൂണിത്തറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ
എറണാകുളം തൃപ്പൂണിത്തറയിൽ 12 പേർക്ക് ഭക്ഷ്യവിഷബാധ. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വിഷബാധയേറ്റത്. ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു.
നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇവർ തന്നെ വച്ചുകഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ പരിശോധനകൾ ആശുപത്രിയിൽ നടന്നുവരികയാണ്.