Saturday, November 15, 2025
 
 
⦿ സഞ്ജു സാംസണ്‍ ഇനി ചെന്നൈയിൽ; ജഡേജയും കറനും രാജസ്ഥാനില്‍ ⦿ ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ് ⦿ ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി ⦿ എൻ പ്രശാന്തിന് വീണ്ടും കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും ⦿ ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം ⦿ റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി ⦿ ദില്ലി സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാഖ്റെക്ക് അന്വേഷണ ചുമതല ⦿ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത് ⦿ മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു ⦿ ഡൽഹി സ്ഫോടനം; ചാവേർ ആക്രമണ രീതിയല്ല; ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് ⦿ ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ ⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി

ലോകത്തിന്റെ ജീവിതം മാറ്റിമറിച്ച ജി-മെയിലിനു 20 വയസ്സ്

01 April 2024 12:12 PM

ജിമെയിലിന് ഇന്ന് 20 വയസ്സ്. 2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിൾ തങ്ങളുടെ ഇമെയിൽ സർവീസായ ജിമെയിലിന് തുടക്കമിട്ടത്. ലോകവ്യാപകമായി 180 കോടി ഉപയോക്താക്കളാണ് ഇന്ന് ജിമെയിലിനുള്ളത്. ലോകത്തെ ഇമെയിൽ ഉപയോക്താക്കളിൽ 27 ശതമാനം പേരും ജിമെയിലിനെയാണ് ഇന്ന് ആശ്രയിക്കുന്നത്.

ഇരുപതു വർഷം മുമ്പ്, മറ്റ് ഇമെയിൽ ഇൻബോക്‌സുകളുടെ സ്റ്റോറേജ് സ്‌പേസ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജിമെയിലിന് തുടക്കമിട്ടത്. അന്നേ ദിവസം ഗൂഗിളിന്റെ തൊഴിലിനായുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഗൂഗിളിന്റെ ഇന്നത്തെ സി ഇ ഒ സുന്ദർ പിച്ചൈ പോലും അതൊരു ഏപ്രിൽ ഫൂളാക്കലാണെന്നാണ് കരുതിയത്. ഗൂഗിളിന്റെ ഡെവലപ്പറായിരുന്ന ഇരുപത്തിയാറുകാരൻ പോൾ ബുഹെറ്റ് ആയിരുന്നു ജിമെയിലിന്റെ സൃഷ്ടാവ്. ഗൂഗിളിന്റെ പല ഉൽപന്നങ്ങളും സേവനങ്ങളും ഏകോപിച്ചുകൊണ്ടായിരുന്നു ജിമെയിലിന്റെ നിർമ്മിതി. ആദ്യം 100 എം ബി സ്റ്റോറേജ് സ്‌പേസ് ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് ഒരു ജിബിയാക്കി മാറ്റുകയായിരുന്നു.

ഗൂഗിളിന്റെ ജീവനക്കാർക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചശേഷമാണ് 2004ൽ പൊതുജനങ്ങൾക്കായി ജിമെയിൽ അവതരിപ്പിച്ചത്. ഇന്ന് 180 ലക്ഷം ഉപയോക്താക്കളാണ് ജിമെയിലിനുള്ളത്. പുതിയ ഫീച്ചറുകളുമായി ജിമെയിലിനെ ഗൂഗിൾ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള നിരവധി ഫീച്ചറുകൾ ഇന്ന് ജിമെയിലിനുണ്ട്. മെയിലുകൾ എഴുതുന്നത് അനായാസമാക്കാനുള്ള ഹെൽപ് മീ റൈറ്റ്, സ്മാർട്ട് കംപോസ്, സ്മാർട്ട് റിപ്ലേ, ടാബ്ഡ് ഇൻബോക്‌സ്, സമ്മറി കാർഡ്‌സ്, മറുപടി അയക്കാൻ മറക്കാതിരിക്കാൻ നഡ്ജിങ് തുടങ്ങി ഫീച്ചറുകളുടെ കളിയാണ് ജിമെയിലിൽ. സ്റ്റോറേജ് സ്‌പേസാകട്ടെ 15 ജി ബി ആക്കി വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration