ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്.
മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം.
കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിനിടെയാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.