രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും എണ്ണ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും ആണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 100.31 രൂപയും ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.