ഇന്ധനവില ഇന്നും കൂടി
കൊച്ചി: ഇന്ധനവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ശനിയാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 98 രൂപ 21 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 42 പൈസയായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 100 കടന്നു. സാധാരണ പെട്രോളിന് 100 രൂപാ 09 പൈസയായി. ഇന്ത്യന്‍ ഓയില്‍ പ്രീമിയം പെട്രോളിന് 104 രൂപ 22 പൈസയായി. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് 14 തവണയാണ് ഇന്ധന വില വര്‍ധിച്ചത്.