കനറാ ബാങ്ക് തട്ടിപ്പ് ; അന്വേഷണം സിബിഐക്ക് കൈമാറും
പത്തനംതിട്ട: വന്‍ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും.
ദേശസാല്‍കൃത ബാങ്കിലെ സാമ്പത്തിക ക്രമക്കേട്, പ്രതിസ്ഥാനത്ത് ജീവനക്കാരന്, മൂന്ന് കോടിയലേറെയുള്ള തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ശുപാര്‍ശ.
സെന്‍ട്രല്‍ വിജിലന് കമ്മിഷന് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആഭ്യന്തര വകുപ്പിന് ശുപാര്‍ശ കൈമാറി.
കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് പ്രതി വിജീഷ് വര്‍ഗീസ് മാക്ട് വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തത് വ്യാജ സീല്‍ ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസ് നിലവില്‍ തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.