സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ആണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് നിരക്ക്. വെള്ളി ഗ്രാമിന് 76 രൂപ.
വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 4610 രൂപയിലും പവന് 36,880 രൂപയിലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവന് സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ മൂന്നിന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.