ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില അതിവേഗം കുതിക്കുകയാണ്. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. 29 പൈസ വീതമാണ് കൂട്ടിയത്. ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയാണ് കൂട്ടിയത്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഇന്ധനവില കൂടുതല്‍.
തലസ്ഥാനത്ത് പെട്രോള്‍ വില 98 ലേക്ക് അടുക്കുകയാണ്. 97 രൂപ 85 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 93.18 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.42 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 96 കടന്നു. പെട്രോളിന് 96.26 രൂപയും ഡീസലിന് 91.74 രൂപയുമാണ്. ഈ മാസം ആറാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ്.