Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

സാന്ത്വന സന്ദേശവുമായി പ്രതിപക്ഷ സഖ്യം മണിപ്പൂരിലേക്ക്; നാല് മലയാളികൾ

03 April 2021 08:48 PM

ബംഗളൂരു: കന്നുകാലി കടത്ത് സംശയിച്ച്‌ രണ്ടു മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് മുസ്തഫ എന്നിവരേയാണ് ഹിന്ദുത്വ സംഘം മാരകായുധങ്ങളുമായി മൃഗീയമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരേയും ആദ്യം ബെല്‍ത്തങ്ങാടിയിലെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളുമായി ബന്ധമുള്ള അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലേക്കു മടങ്ങുന്നതിനിടെ അബ്ദുര്‍റഹ്മാനും മുഹമ്മദ് മുസ്തഫയും പിക്കപ്പിന് കേടുപാട് സംഭവിക്കുകയും തുടര്‍ന്ന് പ്രശ്‌നംപരിഹരിക്കുന്നതിനായി ഇരുവരും റിപ്പയര്‍ ഷോപ്പ് തേടുകയായിരുന്നു. ഇതിനിടെ പള്‍സര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവരെ തടയുകയും \'യാതൊരു ചോദ്യവുമില്ലാതെ ഇരുവരും ആക്രമിക്കുകയായിരുന്നുവെന്ന് ഇരകളുമായി സംസാരിച്ച എസ്ഡിപിഐ പ്രാദേശിക നേതാവ് ഹൈദറിനെ ഉദ്ധരിച്ച്‌ ക്ലാരിയന്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, ഇരുമ്ബ് വടികളുമായി കൂടുതല്‍ പേര്‍ സംഭവസ്ഥലത്തെത്തുകയും ഇരുവരേയും മൃഗീയമായി തല്ലിച്ചതക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതപ്രായരായ ഇരുവരേയും വഴിയില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നുകളയുകയും ചെയ്തു. ആക്രമണത്തില്‍ റഹിമാനും മുസ്തഫയ്ക്കും ഗുരുതര പരിക്കേറ്റു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഫോട്ടോകള്‍ അവരുടെ ശരീരത്തില്‍ മുഴുവനും പാടുകളും മുറിവുകളും നിറഞ്ഞുനില്‍ക്കുകയാണ്.

സംഭവത്തില്‍, ബെല്‍ത്തങ്ങടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ ഭാഗമാണെന്ന് കരുതുന്ന മൂന്ന് പേരെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. കര്‍ണാടകയിലെ മംഗലാപുരം ജില്ലയിലെ ഫാരംഗിപേട്ട് പ്രദേശത്ത് ഒരു സംഘം ഇമാമിനെ അജ്ഞാതര്‍ ആക്രമിച്ചതിന്റെ ഞെട്ടല്‍വിട്ടുമാറും മുമ്ബാണ് പുതിയ ആക്രമണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration