Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
Entertainment

സജ്നാ-ഫിറോസ് പ്രതിരോധത്തിൽ; ബിഗ് ബോസിനെ വെല്ലുവിളിച്ച് മജിസിയ.

19 March 2021 01:17 PM

സജ്നാ-ഫിറോസ് പ്രതിരോധത്തിൽ;
ബിഗ് ബോസിനെ വെല്ലുവിളിച്ച് മജിസിയ.

എപ്പിസോഡ് 33.മുപ്പത്തിമൂന്നാം എപ്പിസോഡിലെ അവസാന ഭാഗത്തുനിന്നാണ് പറഞ്ഞു തുടങ്ങുന്നത്. നാളെ നടക്കാൻ പോകുന്ന ജയിൽ നോമിനേഷനിൽ മജിസിയ വരാൻ സാധ്യതയുണ്ടെന്ന് സ്വയം വിമർശിക്കുന്നു. അങ്ങനത്തെ സാഹചര്യമുണ്ടായാൽ "ജയിലിനകത്തേക്ക് പോകില്ല" എന്ന് തറപ്പിച്ചു പറയുകയാണ് മജിസിയ. ബിഗ്ബോസ് നേരിട്ട് വന്നാലും തൻ്റെ തീരുമാനത്തിൽ നിന്ന് പുറകോട്ടില്ല എന്ന് ഡിംപലിനോടും അഡോണിയോടും വ്യക്തമാക്കുന്നുണ്ട്. ഉറങ്ങാൻ നേരം ഡിംപലിനോടു നോബി വീട്ടിൽ ജോലി ഒന്നും ചെയ്യുന്നില്ലന്നും, വെറുതെ കറങ്ങി നടക്കുന്നു എന്നും പരാതി പറയുന്നു. നാലാളറിയുന്ന വ്യക്തി ആയതുകൊണ്ടാണ് ആരും എതിർക്കാത്തത് എന്നുപറഞ്ഞാണ് വിഷയം അവസാനിപ്പിക്കുന്നത്.

ഈ ആഴ്ചത്തെ ക്യാപ്റ്റനായ റംസാൻ പ്രായത്തിനൊത്ത പക്വത കാണിച്ചു എന്നു തന്നെ പറയാം ഇന്നത്തെ എപ്പിസോഡിൽ. പാത്രം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പരാതി വന്നപ്പോൾ വാദിയേയും പ്രതിയേയും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുത്തി പ്രശ്നം പരിഹരിക്കാൻ എടുത്ത തീരുമാനം അഭിനന്ദനാർഹമാണ്.

പതിവുപോലെ കിടിലം ഫിറോസും ഭാഗ്യലക്ഷ്മിയും മത്സരാർത്ഥികളെ ഇന്ന് നടന്ന സംഭവവുമായി ബന്ധപ്പെടുത്തി വിലയിരുത്തിയത് മികച്ചതായി എന്നാണ് അഭിപ്രായം. താൻ നല്ല രീതിയിൽ കളിക്കുന്നതിനു വേണ്ടിയാണ് പിന്നോട്ടു മാറിയത് എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. പൊളി ഫിറോസിൻ്റെ മാനസിക സമ്മർദ്ദം ഭാഗ്യലക്ഷ്മിയെ വേട്ടയാടുന്നു എന്നുതന്നെ നിസ്സംശയം പറയാൻ സാധിക്കും. എന്നാലും തോൽക്കാൻ വയ്യാത്ത മനസ്സുമായി കിടിലം ഫിറോസ് തിരിച്ച് സമ്മർദ്ദം ഉണ്ടാക്കുന്നത് ഫിറോസ്-സജ്ന ദമ്പതികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ രണ്ടു ദിവസമായി കിടിലം ഫിറോസിൻ്റെ അടുത്ത് വരാതെ ഉള്ള ദമ്പതിമാരുടെ പ്രകടനങ്ങൾ.

അടുത്ത ആഴ്ചത്തെ ക്യാപ്റ്റൻസി ടാസ്കിനു വേണ്ടി മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തത് ലൗഡ്സ്പീക്കർ ഉറക്കെ വിളിച്ചു പറഞ്ഞ വ്യക്തികളെ തന്നെയാണ്.
ഋതു മന്ത്ര, മണിക്കുട്ടൻ, കിടിലം ഫിറോസ്.

ഏവരും കാത്തിരുന്ന ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആദ്യ മണിക്കൂറുകളിൽ തന്നെ പ്രേക്ഷകർക്കായി ബിഗ് ബോസ് പുറത്തുവിട്ടിരുന്നു. പൊളി ഫിറോസും അനൂപും തമ്മിലുള്ള കയ്യാങ്കളി ബിഗ്ബോസ് ഹൗസിനെ ഇന്ന് സംഘർഷഭരിതമാക്കി. അനൂപിൻ്റെ നിലപാടുകളെ ചോദ്യം ചെയ്ത ഫിറോസ്, ടാസ്ക് നടക്കുന്ന സമയത്തുതന്നെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ടാസ്ക് അവസാനിച്ച നിമിഷം അനൂപ് തിരികെ പ്രതിരോധിക്കുകയും ചെയ്തു. അതിനിടയിൽ "കുശിനിക്കാരൻ", "പെണ്വത്വം" തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയുണ്ടായി. അത്തരം ഭാഗങ്ങൾ മ്യൂട്ട് ചെയ്താണ് ബിഗ്ബോസ് ഇന്ന് സംപ്രേഷണം ചെയ്തത്. ശനിയാഴ്ച മോഹൻലാൽ ഇതിനെയൊക്കെ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

എന്തൊക്കെ പറഞ്ഞാലും സീസണിൽ ആദ്യമായി, സജ്ന-ഫിറോസ് ദമ്പതിമാർ മറ്റുള്ളവരുമായി വഴക്ക് കൂടുന്നതിനിടയിൽ പ്രതിരോധത്തിലാകുന്ന ആദ്യ എപ്പിസോഡ് ആയിരുന്നു ഇന്ന് നടന്നത്.
അതിൻ്റെ ക്രെഡിറ്റ് അനൂപിനും.
രണ്ടു പേർക്കും ബിഗ്ബോസ് വാണിംഗ് നൽകി പ്രശ്നം പരിഹരിച്ചു എന്നു പ്രതീക്ഷിക്കാം.

Copyright: ലൗഡ് സ്പീക്കർ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration