Monday, January 17, 2022
 
 
⦿ സിൽവർലൈൻ വിരുദ്ധ സമരം; സമരക്കാർ കോർപ്പറേറ്റുകളുടെ പ്രതിഫലം പറ്റി ⦿ ആലപ്പി രംഗനാഥ് അന്തരിച്ചു ⦿ പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി ⦿ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന് ⦿ പൊന്മുടി -അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കി ⦿ ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ⦿ ധീരജ് വധം; കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ ⦿ ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ ⦿ കുത്തനെ ഉയർന്ന് കോവിഡ്. ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ⦿ നടൻ മമ്മൂട്ടിക്ക് കോവിഡ് ⦿ ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; ഒമ്പത്‌ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ ⦿ ഒരു മാസത്തേക്ക് വാഹനം നിരോധിക്കും ⦿ കുടിവെളളം മുടങ്ങും ⦿ മുരിക്കുംപാടംജെട്ടി റോഡ് ഉദ്ഘാടനംചെയ്‌തു ⦿ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു ⦿ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (12-01-22) ⦿ ജോലി ഒഴിവ് ⦿ പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ⦿ അപേക്ഷ ക്ഷണിച്ചു ⦿ ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു ⦿ ജോലി ഒഴിവ് ⦿ കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു ⦿ രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി രോഗബാധ, ഒമിക്രോണ്‍ ബാധിതര്‍ ഉയരുന്നു ⦿ കോവിഡ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ ⦿ സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ⦿ പത്തനംതിട്ട ജില്ലയില്‍ 863 പേര്‍ക്ക് കോവിഡ് ⦿ സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന്‍ ചെയ്യും ⦿ എസ്‌എസ്‌എല്‍സി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല: മന്ത്രി ശിവന്‍കുട്ടി ⦿ കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു ⦿ കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു ⦿ കോന്നി മെഡിക്കല്‍ കോളജ്: ഓപ്പറേഷന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തു ⦿ ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും ⦿ കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുംഭാവിയിലേക്കുള്ള പാലം: ധനമന്ത്രി ⦿ കെ റെയില്‍: സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം ⦿ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി
Entertainment

മജിസിയക്ക് സ്വന്തം കാര്യത്തിൽ മറവി രോഗമോ? രമ്യ പുറത്തേക്ക്.

22 March 2021 04:35 PM

എപ്പിസോഡ് 36.
ഈ ആഴ്ചയിൽ ബിഗ്ബോസ് വീട്ടിൽ നിന്ന് രമ്യ പുറത്തായി. മോഹൻലാലിന് വില കൽപ്പിക്കാത്ത മജിസിയ അടുത്ത ആഴ്ച നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് നേടാവുന്ന താരമായി മാറും എന്ന് പ്രതീക്ഷിക്കാം.. താൻ കഴിഞ്ഞ ആഴ്ച ചെയ്ത ഒരു കാര്യങ്ങളും മോഹൻലാലിൻ്റെ മുൻപിൽ "ചെയ്തിട്ടില്ല, ഓർമ്മയില്ല" എന്നൊക്കെ പറഞ്ഞാണ് മജിസിയ ഒഴിവായത്. സോഷ്യൽ മീഡിയയിൽ ഇത് പുതിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

അതിനിടയിൽ ഡിംപൽ-സായി പ്രശ്നം മറ്റൊരു തലത്തിലേക്ക് കടക്കുകയുണ്ടായി. സായിക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഡിംപൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വ്യക്തിപരമായി ആരെയും അവഹേളിക്കരുത് എന്ന ഉപദേശം നൽകി മോഹൻലാൽ വിഷയം അവസാനിപ്പിച്ചിരുന്നു. എന്നാൽ, ബിഗ് ബോസിനെ ചലഞ്ച് ചെയ്തത് ലാലേട്ടൻ എടുത്തു ചോദിക്കുകയും, ഇനി ആവർത്തിക്കരുത് എന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

കാറ്റുപോയ ബലൂണിനെ പോലെയായിരുന്നു ഇന്നലെ ഫിറോസ്ഖാൻ ഇരുന്നത്. മോഹൻലാൽ വാണിംഗ് നൽകിയത് ഫിറോസ്ഖാൻ മനസ്സിലാക്കി എന്ന് തോന്നുന്നു. മോഹൻലാൽ നടത്തിയ ടാസ്കിൽ അഡോണിയും മണിക്കുട്ടനും ശക്തരായ മത്സരാർത്ഥികൾ എന്ന് മറ്റുള്ളവർ അറിയിക്കുകയുണ്ടായി. ഡിംപലും സൂര്യയും ആയിരുന്നു ഏറ്റവും മോശം മോശം മത്സരാർത്ഥികൾ.

ഇന്നലെ മുതൽ വീടിൻ്റേ ക്യാപ്റ്റനായി കിടിലം ഫിറോസ് ചുമതലയേറ്റു. അതിനിടയിൽ നോബി മജിസിയയോടും, ഡിംപലുനോടും അടുക്കള വിഷയത്തെപ്പറ്റി പറയാതെ പറഞ്ഞത് പ്രതികരിച്ചത് മറ്റൊരു തലത്തിൽ ചർച്ചയായി. എന്നിരുന്നാലും അടുത്തയാഴ്ച മുതൽ കളിയുടെ ഗതി മാറും എന്ന് നിസ്സംശയം പറയാൻ സാധിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration