Monday, January 17, 2022
 
 
⦿ സിൽവർലൈൻ വിരുദ്ധ സമരം; സമരക്കാർ കോർപ്പറേറ്റുകളുടെ പ്രതിഫലം പറ്റി ⦿ ആലപ്പി രംഗനാഥ് അന്തരിച്ചു ⦿ പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി ⦿ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന് ⦿ പൊന്മുടി -അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കി ⦿ ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ⦿ ധീരജ് വധം; കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ ⦿ ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ ⦿ കുത്തനെ ഉയർന്ന് കോവിഡ്. ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ⦿ നടൻ മമ്മൂട്ടിക്ക് കോവിഡ് ⦿ ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; ഒമ്പത്‌ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ ⦿ ഒരു മാസത്തേക്ക് വാഹനം നിരോധിക്കും ⦿ കുടിവെളളം മുടങ്ങും ⦿ മുരിക്കുംപാടംജെട്ടി റോഡ് ഉദ്ഘാടനംചെയ്‌തു ⦿ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു ⦿ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (12-01-22) ⦿ ജോലി ഒഴിവ് ⦿ പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ⦿ അപേക്ഷ ക്ഷണിച്ചു ⦿ ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു ⦿ ജോലി ഒഴിവ് ⦿ കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു ⦿ രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി രോഗബാധ, ഒമിക്രോണ്‍ ബാധിതര്‍ ഉയരുന്നു ⦿ കോവിഡ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ ⦿ സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ⦿ പത്തനംതിട്ട ജില്ലയില്‍ 863 പേര്‍ക്ക് കോവിഡ് ⦿ സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന്‍ ചെയ്യും ⦿ എസ്‌എസ്‌എല്‍സി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല: മന്ത്രി ശിവന്‍കുട്ടി ⦿ കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു ⦿ കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു ⦿ കോന്നി മെഡിക്കല്‍ കോളജ്: ഓപ്പറേഷന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തു ⦿ ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും ⦿ കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുംഭാവിയിലേക്കുള്ള പാലം: ധനമന്ത്രി ⦿ കെ റെയില്‍: സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം ⦿ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി
Entertainment

സജ്നാ-ഫിറോസ് സായി യുദ്ധം

18 March 2021 03:45 PM

സജ്നാ-ഫിറോസ് സായി യുദ്ധം
(എപ്പിസോഡ് 32)


ഇന്നലത്തെ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലായിക്കാണും എന്താണ് സംഭവിച്ചതെന്ന്. പതിനാറാം തീയതി പുറത്തുവന്ന വീഡിയോയിൽ കിടിലം ഫിറോസ് ഭാഗ്യലക്ഷ്മിയോട് ഉടൻ വീട്ടിൽ അടി നടക്കും എന്ന് പറയുന്നത് എല്ലാവരും കണ്ടു കാണും. ഫിറോസ് ഖാനെ വ്യക്തിപരമായി അറിയാവുന്ന ആളാണ് കിടിലം ഫിറോസ്. ബിഗ് ബോസ് ഹൗസിൽ കിടിലം ഫിറോസും - പൊളി ഫിറോസും ശീത യുദ്ധത്തിൽ ആണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. കിടിലം ഫിറോസിൻ്റെ ദീർഘവീക്ഷണം ശരിയാവുന്ന രീതിയിൽ ആണ് ഇന്നലെ അരങ്ങേറിയ സംഭവങ്ങൾ. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ തുടങ്ങിയ വിഷയം സജ്നാ ഫിറോസ് ദമ്പതികൾ മുന്നോട്ടു കൊണ്ടുപോവുകയും തുടർന്ന് സായിയുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അവർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ഫിറോസ് കടക്കുകയും ചെയ്തു. "കണ്ണാടിയിൽ മുഖം നോക്കണമെന്ന" വ്യക്തിപരമായ അധിക്ഷേപം ഫിറോസ് ഉന്നയിക്കുകയുണ്ടായി. ഏതായാലും വാരാന്ത്യത്തിൽ മോഹൻലാൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പ്രശ്നത്തിൽ നോബിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. "അവൻ ചെറുപ്പം അല്ലേ? ജീവിതം തുടങ്ങി അല്ലേ ഉള്ളൂ... ആയതിനാൽ ഈ ജീവിതം സെറ്റിൽ ആവാൻ സമയമെടുക്കുമെന്ന്" ഈ വിഷയത്തിൽ ബിഗ് ബോസ് ഹൗസിൽ ഏറ്റവും നല്ല നിലപാടെടുത്തത് നോബിയാണ്. മറ്റൊരു സിനിമാതാരമായ മണിക്കുട്ടൻ ഈ വിഷയങ്ങളിൽ ഇടപെടാതെ വെറും കാഴ്ചക്കാരനായി മാറി നിന്നതും സ്ക്രീനിൽ വ്യക്തമായിരുന്നു. കുറച്ചു സമയങ്ങൾക്കു ശേഷം മണിക്കുട്ടൻ അടുക്കളയിൽ വച്ച് ഈ വിഷയത്തിൽ സംസാരിക്കുകയും ചെയ്തു. സജ്ന ഫിറോസിനോട് എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെയാണ് സംസാരിച്ചത്. മണിക്കുട്ടൻ്റെ മനസ്സിൽ സായിയുമായുള്ള വഴക്ക് ഇപ്പോഴും കിടക്കുന്നതിന് തെളിവാണ് ഇക്കാര്യം.

ടാസ്കിലേക്ക് വന്നാൽ,
കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത അഞ്ച് വ്യക്തികൾ മണിക്കുട്ടൻ, ഭാഗ്യലക്ഷ്മി, റിതു മന്ത്ര, കിടിലം ഫിറോസ്, സജ്ന-ഫിറോസ് എന്നിവരാണ്. കൂട്ടത്തിൽ ശ്രദ്ധേയമായത് നോബിയുടെ നിശബ്ദത. മികച്ച ഒരു കഥാപാത്രത്തെ കിട്ടിയിട്ടും, (നോബിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ "പൂണ്ടി വിളയാടാൻ") അതൊന്നും മനോഹരമാക്കാൻ ശ്രമിക്കാത്ത നോബി തുടർന്നുള്ള ദിവസങ്ങളിൽ എങ്ങനെ മുന്നോട്ടു പോകും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ഈ ഷോയുടെ പിന്നിലുള്ളവർ, ചില ആൾക്കാർക്ക് സ്ക്രീൻ പ്രസൻസിനുവേണ്ടി മുൻഗണന നൽകുന്നു എന്ന് പരിപാടിയുടെ തുടക്കം മുതൽ തോന്നിയിട്ടുണ്ട്. കണ്ടൻ്റുകൾ ഇല്ലാത്ത സംഭവങ്ങൾ പോലും ആദ്യ ഒന്നര മണിക്കൂറിൽ ഇടം നേടുന്നു എന്നത് ശ്രദ്ധേയമാണ്. ഇതാണ് അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

Copyright: ലൗഡ് സ്പീക്കർ

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration