വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
കല്‍ക്കരി കള്ളക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിനയ് മിശ്രയ്ക്ക് കുരുക്കു മുറുകുന്നു. വിനയ് മിശ്രയും, സഹോദരന് വികാസ് മിശ്രയും ചില സ്വാധീനമുള്ള വ്യക്തികളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് 730 കോടി രൂപ കൈപ്പറ്റിയതായി അന്വേഷണ സംഘം പറഞ്ഞു.
തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ അടുത്ത സുഹൃത്തായ വിനയ് മിശ്ര ഒളിവിലാണ്. വികാസ് മിശ്രയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സഹോദരനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ഇയാളെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
കല്‍ക്കരി കള്ളക്കടത്ത് കേസില്‍ ഇതുവരെ 40 ഓളം പേരെയാണ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലെ 49 ഓളം സ്ഥലങ്ങളില്‍ പരിശോധനയും നടത്തിയിട്ടുണ്ട്.
അനധികൃത കല്‍ക്കരി വ്യാപാരത്തിലൂടെ പ്രധാന പ്രതിയായ അനുപ് മാജീ 1,300 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് തെളിവുകളില്‍ നിന്നും വ്യക്തമാകുന്നതെന്നും, ഇതില്‍ നിന്നുമാണ് 730 കോടി വിനയ് മിശ്രയ്ക്കും സഹോദരനും നല്‍കിയതെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു.