സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാര്‍ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച് മാതൃക കാട്ടണം; മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി ആര്യ സെന്‍ട്രല്‍ സ്കൂള്‍ 1988-2002 അലുമ്നി ബാച്ച് സമാഹരിച്ച സ്മാര്‍ട്ട് ഫോണുകളുടെ വിതരേണാദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍തന്നെ ഉന്നത വിജയം കരസ്ഥമാക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിെന്റ ലക്ഷ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷണീയമാകുന്ന തരത്തില്‍ ക്രമീകരിക്കണം. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക-സാംസ്കാരിക സംഘടനകളും എന്‍.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.