വെര്‍ച്വല്‍ പ്രവേശനോത്സവം; ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍; വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: കേവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് വിക്ടേഴ്സ് ചാനലിലൂടെ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്കൂള്‍ തലത്തില്‍ വെര്‍ച്വലായി പ്രവേശനോത്സവം നടത്തും.
ഈ വര്‍ഷത്തെ അധ്യായനം വിക്ടേഴ്സ് ചാനലിന് പുറമേ ഓണ്‍ലൈന്‍ ആക്കും. കുട്ടികള്‍ക്ക് അധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉള്ളതിനാല്‍ ഡിജിറ്റല്‍ ക്ലാസിന് പുറമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തികരിക്കും. 70 ക്യാമ്ബുകളിലായി 26447 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എട്ടു ക്യാമ്ബുകളിലായി 3031 അധ്യാപകരെയും ആണ് നിയോഗിച്ചിട്ടുള്ളത്.