കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു
കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്സ്മെൻറിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻറ് ചെയ്തതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.