കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ; ലോക്കര്‍ സീല്‍ ചെയ്തു
കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണമുള്ള ലോക്കര്‍ സീല്‍ ചെയ്തു. സ്ത്രീധനമായി നല്കിയ വിസ്മയയുടെ സ്വര്‍ണവും കാറും തൊണ്ടിമുതലാകും. ജയിലില്‍ റിമാന്‍ഡിലുള്ള കിരണ്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കിരണ്‍കുമാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് വിസ്മയയുടെ സുഹൃത്തുക്കളും ബന്ധുക്കളും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരുന്നു. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.