Monday, May 13, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

'2018-ല്‍ 19%, 2019-ല്‍ 33%'; വവ്വാലിലെ നിപ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതെന്ന് ശാസ്ത്രഞ്ജന്‍റെ കുറിപ്പ്

22 June 2019 10:40 PM

തിരുവനന്തപുരം: വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്‌സഭയില്‍ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയ പരിശോധനാ ഫലങ്ങള്‍ ആശങ്കപ്പെടുത്തുന്നതെന്ന് ശാസ്ത്രഞ്ജന്റെ ഫേസ്ബുക്ക് കുറിപ്പ്. 2018-ലെ പരിശോധനയില്‍ 19% വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ 2019 ആയപ്പോഴേക്കും ഇത് 33 ശതമാനമായി വര്‍ധിച്ചെന്നും കുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ശാസ്ത്രഞ്ജനായ മലയാളി മനോജ് വി എം ആണ് പൂനയില്‍ നടത്തിയ പരിശോധനാ ഫലങ്ങളെ ഉദ്ധരിച്ച് തന്റെ ആശങ്ക പങ്കുവെച്ചത്.

'കേരളത്തിൽ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളിൽ വവ്വാലുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നൽകി പഠനം ആരംഭിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു'-മനോജ് വി എം കുറിച്ചു.

മനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

ലോകസഭയിൽ 21ആം തിയതിയിലെ 6 ചോദ്യങ്ങൾ നീപ്പയുമായി ബന്ധപ്പെട്ടായിരുന്നു ... അതിനെല്ലാം ഉള്ള മറുപടിയിൽ കേന്ദ്ര മന്ത്രി പറഞ്ഞതിൽ പൂനയിൽ നടത്തിയ പരിശോധനയിൽ 36 വവ്വാലുകളിൽ 12 എണ്ണം “anti Nipah bat IgG antibodies” പോസിറ്റീവ് എന്നാണു ...

എന്നാൽ 2018ൽ 52 വവ്വാലുകളിൽ 10 എണ്ണം “Real Time qRT-PCR” പോസിറ്റീവ് ആണെന്നും പറയുന്നു ...

അതായത് 2018ൽ പരിശോധിച്ചവയിലെ 19% വവ്വാലുകളിൽ നീപ്പ വൈറസിനെ കണ്ടെത്തിയപ്പോൾ 2019ൽ പരിശോധിച്ചവയിലെ 33% വവ്വാലുകളിൽ ആണു നീപ്പയെ കണ്ടെത്തിയിരിക്കുന്നത് ...

“anti Nipah bat IgG antibodies” എന്നതും “Real Time qRT-PCR” എന്നതും സാമ്പിളുകളിൽ വൈറസുകളെ കണ്ടെത്തുവാനുള്ള വിവിധ മാർഗങ്ങളിൽ ചിലതാണു ... ഇവ പോസ്റ്റിറ്റീവ് ആയാൽ വൈറസ് ഉണ്ടെന്നാണു ...

2018ലും 2019ലും പരിശോധിച്ച 20-33% വവ്വാലുകളിൽ വൈറസിനെ കണ്ടെത്തി എന്നത് ഇനിയും കേരളത്തിനു ഇതിന്റെ ഭീതിയിൽ നിന്ന് ഉടനെ വിട്ട് പോകുവാൻ കഴിയില്ല എന്നാണു ... കേരളത്തിൽ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളിൽ വവ്വാലുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നൽകി പഠനം ആരംഭിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു ...
.
ഒപ്പം പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കാതിരിക്കുവാനുള്ള ബോധവൽക്കരണവും

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration