രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ. രോഹിത് ശര്‍മയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിള്‍ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹൈജംപ് താരം മാരിയപ്പന് തങ്കവേലു എന്നിവര്‍ക്കാണ് പുരസ്കാരത്തിന് ശുപാര്‍ശ.
ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാര്‍ശ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുമായിരുന്നു.