ഒളിമ്പിക്സ്; ടേബിൾ ടെന്നിസിലും നിരാശ; മണികാ ബത്ര പുറത്ത്
വനിതാ വിഭാഗം ടേബിള്‍ ടെന്നിസിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സിംഗിള്‍സില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍ പുറത്തായി. ഓസ്ട്രിയയുടെ സോഫിയാ പോള്ക്കനോവയോട് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം തോറ്റത്.സ്കോര്‍ 11-8, 11-2, 11-5, 11-7.ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച താരമെന്ന ബഹുമതി മണിക നേടിയിരുന്നു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ സുമുത് നാഗലും പരാജയം ഏറ്റുവാങ്ങി.രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്ബര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വദേവിനോടായിരുന്നു സുമിത് തോല്‍വി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസ വിജയമാണ് മെദ്മദേവ് വഴങ്ങിയത്. ഇതോടെ പുരുഷവിഭാഗം ടേബിള്‍ ടെന്നീസിലെയും ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.