The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്ത് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും

അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ  തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി നിർവഹിക്കുംതാലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത…

Kerala08 Dec 2024, 4:30 AM 51,136
മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്ത് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും
അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ  തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി നിർവഹിക്കും






താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ

സംഘടിപ്പിക്കുന്ന താലൂക്ക്തല അ​ദാലത്തുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ   പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബർ 9 ന് ആരംഭിക്കുന്ന

താലൂക്ക്തല അ​ദാലത്തുകൾ ജനുവരി 13 വരെ നീണ്ട് നിൽക്കും.


*പരാതി സമർപ്പിക്കേണ്ടത് എങ്ങനെ*


karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തിമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം


കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ  ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.


പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.


07/ 12/ 2024 വരെ ആകെ  8336  പരാതികളാണ് ലഭിച്ചത്.



തിങ്കളാഴ്ച്ച രാവിലെ തിരുവനന്തപുരം താലൂക്ക്തല അദാലത്ത് ഗവൺമെൻ്റ് വിമൺസ് കോളേജിൽ നടക്കും. മുഖ്യമന്തി  പിണറായി വിജയൻ താലൂക്ക്തല അദാലത്തിൻ്റെ സംസ്ഥാനതല ഉത്ഘാടനം നിർവഹിക്കും.


തിങ്കൾ / ചൊവ്വ ദിവങ്ങളിലെ താലൂക്ക് തല അദാലത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ



9/12/ 2024 – തിരുവനന്തപുരം താലൂക്ക്

 സ്ഥലം      – ഗവ: വിമൻസ് കോളേജ്

പങ്കെടുക്കുന്ന മന്ത്രിമാർ : വി ശിവൻകുട്ടി, ജി ആർ അനിൽ


9/12/ 2024 – കോഴഞ്ചേരി  താലൂക്ക്

 സ്ഥലം   – റോയൽ ഓഡിറ്റോറിയം പത്തനംത്തിട്ട

പങ്കെടുക്കുന്ന മന്ത്രിമാർ : വീണാ ജോർജ്ജ്, പി. രാജീവ്



9 /12/ 2024 – കോഴിക്കോട്   താലൂക്ക്

 സ്ഥലം      – പി കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ കോവൂർ

പങ്കെടുക്കുന്ന മന്ത്രിമാർ : പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രൻ


9 /12/ 2024 – കോട്ടയം   താലൂക്ക്

 സ്ഥലം      – ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ

പങ്കെടുക്കുന്ന മന്ത്രിമാർ : റോഷി അഗസ്റ്റിൻ , വി എൻ വാസവൻ


9 /12/ 2024 – കണ്ണൂർ   താലൂക്ക്

 സ്ഥലം      – കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ

പങ്കെടുക്കുന്ന മന്ത്രിമാർ : രാമചന്ദ്രൻ കടന്ന പള്ളി , ഒ ആർ കേളു , പി. പ്രസാദ്



10/ 12 / 2024 – നെയ്യാറ്റിൻക്കര താലൂക്ക്

സ്ഥലം – എസ് എൻ ഓഡിറ്റോറിയം

പങ്കെടുക്കുന്ന മന്ത്രിമാർ : വി. ശിവൻകുട്ടി , ജി ആർ അനിൽ


10/ 12 / 2024 – തലശേരി  താലൂക്ക്

സ്ഥലം – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാൾ

പങ്കെടുക്കുന്ന മന്ത്രിമാർ : രാമചന്ദ്രൻ കടന്ന പള്ളി , ഒ ആർ കേളു , പി . പ്രസാദ്


10/ 12 / 2024 – മല്ലപ്പള്ളി താലൂക്ക്

സ്ഥലം   –  സെൻ്റ് ജോൺസ് ബദനി ഓർത്തഡോക്സ് ചർച്ച് മല്ലപ്പള്ളി

പങ്കെടുക്കുന്ന മന്ത്രിമാർ : വീണാ ജോർജ്ജ് , പി. രാജീവ്


10/12/ 2024 – വൈക്കം താലൂക്ക്

സ്ഥലം – സെൻ്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ വൈക്കം

പങ്കെടുക്കുന്ന മന്ത്രിമാർ – റോഷി അഗസ്റ്റിൻ വി എൻ വാസവൻ


10/ 12/ 2024 – വടകര താലൂക്ക്

സ്ഥലം – വടകര മുനിസിപ്പൽ ടൗൺ ഹാൾ

പങ്കെടുക്കുന്ന മന്ത്രിമാർ – പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രൻ


*അദാലത്തിൽ  പരിഗണിക്കുന്ന വിഷയങ്ങൾ*


ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)


സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ


കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)


വയോജന സംരക്ഷണം


പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ


മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ


ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ


പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം


പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും


റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)


കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ


വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ


ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ


വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി


ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ


വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം


വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ


തണ്ണീർത്തട സംരക്ഷണം


അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്


എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ


 പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം


*പരിഗണിക്കാത്ത വിഷയങ്ങൾ*


നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ


ലൈഫ് മിഷൻ


ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ


വായ്പ എഴുതി തള്ളൽ


പോലീസ് കേസുകൾ


ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ


സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)


ജീവനക്കാര്യം (സർക്കാർ)


റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും


അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.


അദാലത്ത് നടത്തുന്നതിനുള്ള വിശദമായ  മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.


പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.

Share this story

Share

Related Stories