The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ്‌ സാമ്പത്തിക സഹായം നൽകും. നാളെ മുക്കത്തെ കുട്ടികളുടെ വീട്ടിൽ എത്തിയാണ് സഹായ ധനം കൈമാറുക. കുട്ടികളുടെ ചികിത്സക്കായി 50 കോടി…

Kerala27 Nov 2026, 11:10 PM 8,877
മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്
മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ്‌ സാമ്പത്തിക സഹായം നൽകും. നാളെ മുക്കത്തെ കുട്ടികളുടെ വീട്ടിൽ എത്തിയാണ് സഹായ ധനം കൈമാറുക. കുട്ടികളുടെ ചികിത്സക്കായി 50 കോടി രൂപയാണ് കണ്ടത്തേണ്ടത്. ഇതിനായുള്ള ജനകീയ ഫണ്ട്‌ സമാഹരണം ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മുക്കത്തിനടുത്ത് കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ട്രിപ്പ്ലറ്റ് കുഞ്ഞുങ്ങളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി 50 കോടി രൂപയാണ് വേണ്ടത്. കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു. ബിരിയാണി,പായസം,ചായ ചാലഞ്ചുകൾ, ഗാനവിരുന്നുകൾ, സൗഹൃദ/സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റുകൾ, വീടുകൾ കയറിയുള്ള ശേഖരണം, തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണം എന്നിവയിലൂടെയും ജനകീയ ഫണ്ട് സമാഹരണം പുരോഗമിക്കുന്നുണ്ട്.

ഒറ്റപ്രസവത്തിലെ മൂന്ന് ആൺകുട്ടികൾക്കാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ചത്. മൂവരുടെയും ചികിൽസയ്‌ക്കും ജീൻ തെറാപ്പിക്കും 50 കോടി രൂപ വേണമെന്നാണ് വിദഗ്‌ധ അഭിപ്രായം. കുഞ്ഞുങ്ങൾക്ക് ഒരുവയസും എട്ട് മാസവുമാണ് പ്രായം. പേശീബലം ക്ഷയിച്ചതിനാൽ ഇരിക്കാനും നടക്കാനും എഴുന്നേൽക്കാനും ശ്വാസമെടുക്കാനും ആഹാരം കഴിക്കാനുമെല്ലാം കുരുന്നുകൾ കഷ്‌ടപ്പെടുകയാണ്.

Share this story

Share

Related Stories