പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
കുമ്പഴയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ടോറസ് ലോറി കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നെത്തിയ ലോറി ബസ്സിലും മറ്റൊരു ടോറസ് ലോറിയിലും ഇടിച്ചു. അപകടത്തിൽ മൂന്നു പേർ…

കുമ്പഴയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ടോറസ് ലോറി കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നെത്തിയ ലോറി ബസ്സിലും മറ്റൊരു ടോറസ് ലോറിയിലും ഇടിച്ചു.
അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരി എന്നിവർക്കാണ് പരുക്കേറ്റത് എന്നാണ് വിവരം. മലയാലപ്പുഴയിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലാണ് ടോറസ് ലോറി ഇടിച്ചത്.
അടുത്തിടെ പത്തനംതിട്ട കോന്നിയില്‍ റൈഡേഴ്സ് സംഘത്തിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം സംഭവിച്ചിരുന്നു. ഈ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. തിരുവനന്തപുരം സ്വദേശി, 22 വയസുള്ള നിവിന്‍ ആണ് മരിച്ചത്. കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേക്കുള്ള യാത്രയ്ക്കിടെ എലിമുള്ളുംപ്ലാക്കല്‍ പേരുവാലിയിൽ വെച്ച് ആയിരുന്നു അപകടം സംഭവിച്ചത്.




