തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്
തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്ങൾ കയ്യേററങ്ങൾ ഉണ്ട് എന്താ ചെയ്ക?. വർഷങ്ങളുടെ പണിയാണ്, ചെയ്യണം. പെട്ടെന്ന് പരിഹാ…

തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്ങൾ കയ്യേററങ്ങൾ ഉണ്ട് എന്താ ചെയ്ക?. വർഷങ്ങളുടെ പണിയാണ്, ചെയ്യണം. പെട്ടെന്ന് പരിഹാരം സാധ്യമല്ല. സംസ്ഥാനത്ത് വലിയ വലിയ വെല്ലുവിളികൾ ഉണ്ട്. സംസ്ഥാന സർക്കാരിന് പണമില്ല.
അതിൽ ശ്രദ്ധ വയ്ക്കുന്നതിന് പകരം എന്തിനാണ് ചെറിയ വിവാദങ്ങളിലേക്ക് പോകുന്നത്. അത് ഉത്തരവാദിത്തപ്പെട്ടവർ തീരുമാനിക്കട്ടെ. അതിൽ സമയം ചിലവഴിക്കേണ്ട ആവശ്യമില്ല. എന്റെ ശ്രദ്ധ സംസ്ഥാനത്തിന്റെ മാറ്റങ്ങളിലാണ്. മറ്റു കാര്യങ്ങളിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.
കോൺഗ്രസ് തർക്കങ്ങൾ നമുക്ക് മുമ്പിൽ വലിയ വെല്ലുവിളികൾ ആണ്. അതിൽ ശ്രദ്ധിക്കുന്നതിന് പകരം മാധ്യമ പ്രതിനിധികൾ വിവാദങ്ങളിൽ ശ്രദ്ധ വയ്ക്കുന്നു. അതിൽ സമയം കളയാനില്ല. LPST യ് ക്കാരുടെ ആവശ്യം, എല്ലാവർക്കും ജോലി കിട്ടാൻ ആഗ്രഹമുണ്ട്. എണ്ണം കൂടുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




