കനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്
പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തുടർന്ന് അഗത്തി-കൊച്ചി വിമാന സർവീസ് റദ്ദാക്കി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-അഗത്തി ഫ്ലൈ 91 വിമാന സർവീസാണ് റ…

പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തുടർന്ന് അഗത്തി-കൊച്ചി വിമാന സർവീസ് റദ്ദാക്കി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-അഗത്തി ഫ്ലൈ 91 വിമാന സർവീസാണ് റദ്ദാക്കിയത്. മഴ കാരണം അഗത്തിയിൽ നിന്നും വിമാനം കൊച്ചിയിലേക്ക് എത്താൻ സാധിക്കാത്തതാണ് സർവീസ് മുടങ്ങാൻ കാരണമായത്.
നിലവിൽ ഫ്ലൈ 91 വിമാനം തിരുവനന്തപുരത്ത് ഇറക്കിയിരിക്കുകയാണ്. ഇനിയും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടില്ല. വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. വൈകിട്ട് 5:45 ഓടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. നിലവിൽ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ തുടരുന്നു.




