റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും
സൗദി തലസ്ഥാനമായ, റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും ഹൂതി ആക്രമണം. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ആക്രമണം. സംഭവത്തിൽ, രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 11 പേർക്ക് പരുക്കേറ്റു. രണ്ടു…

സൗദി തലസ്ഥാനമായ, റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും ഹൂതി ആക്രമണം. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ആക്രമണം. സംഭവത്തിൽ, രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 11 പേർക്ക് പരുക്കേറ്റു.
രണ്ടു സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാൾ സ്വദേശികളും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്ന, പി ഐ എഫ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൂറ്റൻ കെട്ടിടത്തിലേക്കാണ് വ്യോമാക്രമണം ഉണ്ടായത്.
റിയാദിലെ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഈ കെട്ടിടത്തിൽ, അജ്ഞാതമായ ഒരു വസ്തു വന്ന് ഇടിച്ചെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്, എ എഫ് പി റിപ്പോർട്ടിൽ പറയുന്നു. ഉണ്ടായത് ഡ്രോണാക്രമാണോ അതോ മിസൈൽ ആക്രമണമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇതിന് മുന്നേ ആക്രമണം ഉണ്ടായത്.




