The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുരാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടിമെസ്സി വിവാദം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുരാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടിമെസ്സി വിവാദം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്

'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടു

അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പത്മിനി. സംസ്…

Kerala20 Nov 2026, 9:45 PM 8,702
'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടു
'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടു

അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പത്മിനി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാളയം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് പത്മിനി തോമസും പാര്‍ട്ടി വിടുന്നത്. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം കണ്ടിട്ടാണ് ബിജെപിയിലേക്ക് പോയതെന്നും എന്നാല്‍ കേരളത്തിലടക്കം ഈ മേഖലയില്‍ ഒന്നും ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും പ ത്മിനി തോമസ് പറയുന്നു. വിളിച്ചപ്പോഴുള്ള ആവേശം പിന്നീട് ബിജെപി കാണിച്ചില്ലെന്നും പത്മിനി തോമസ് വ്യക്തമാക്കി.

'എന്തെങ്കിലും പദവി ചോദിച്ചല്ല ബിജെപിയില്‍ പോയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിഗണിച്ചില്ല. പിന്നീടാണ് പാളയത്ത് മത്സരിക്കാന്‍ നിര്‍ത്തിയത്', പത്മിനി പറയുന്നു. തന്റെ കുടുംബം കോണ്‍ഗ്രസ് ആണ്. അതിലൂടെ എന്നെ ആളുകള്‍ അറിഞ്ഞത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമൊക്കെ സഹായിച്ചാണ് പലകാര്യങ്ങളും ചെയ്തുതന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റുമായി ചെറിയ പ്രശ്‌നം ഉണ്ടായി. അത് പരിഹരിച്ചില്ല. അന്ന് എടുത്തുചാടിയാണ് ബിജെപിയിലേക്ക് പോയത്. ഇപ്പോള്‍ പശ്ചാത്താപം ഉണ്ട്. തിരിച്ചുവരികയാണെങ്കില്‍ അത് കോണ്‍ഗ്രസിലേക്ക് മാത്രമായിരിക്കും എന്നും പത്മിനി പറഞ്ഞു.

Share this story

Share

Related Stories