The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുരാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടിമെസ്സി വിവാദം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുരാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടിമെസ്സി വിവാദം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തും

സഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ കോ…

Kerala23 Nov 2026, 12:24 PM 7,544
സഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്
സഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു. ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നീ പ്രതികള്‍ക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനില്‍ക്കൂ എന്നാണ് കോടതിയുടെ നിരീക്ഷണം. 4, 5, 6 പ്രതികളെ വെറുതെ വിടുന്നത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മൂന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി പറയാനായില്ല. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ധനരാജിന്റെ മരണമൊഴി തന്നെ നിലനില്‍ക്കുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു. സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണം എന്നില്ല. അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമ വിരുദ്ധമെന്നും വിചാരണക്കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞത് എന്ന വാദം തള്ളുന്നു. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കന്‍ പൊലീസിന് കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു.

2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറക് വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം എന്നായിരുന്നു കേസ്.

Share this story

Share

Related Stories