The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തം

6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾ

ഇന്ത്യയിൽ പ്രാദേശിക നിയമങ്ങളുടെയും സർക്കാർ-കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് വൻതോതിൽ വർധിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ഫെയ്‌സ്ബുക്കില…

Kerala26 Nov 2026, 11:12 AM 5,214
6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾ
6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾ

ഇന്ത്യയിൽ പ്രാദേശിക നിയമങ്ങളുടെയും സർക്കാർ-കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് വൻതോതിൽ വർധിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 54.39 ലക്ഷം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമാണ് 'മെറ്റ' നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടുമുൻപുള്ള ആറു മാസക്കാലയളവിൽ ഇത് വെറും 41,400 ആയിരുന്നു. അതായത്, ഇന്ത്യയിലെ ഉള്ളടക്ക നിയന്ത്രണങ്ങളിൽ 13,000 ശതമാനത്തിലധികം വർധനവാണുണ്ടായത്.

സമാനമായ രീതിയിൽ, ഇന്ത്യൻ അധികൃതരിൽ നിന്നും കോടതികളിൽ നിന്നുമായി ഗൂഗിളിന് ലഭിച്ച ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷകളിൽ 61 ശതമാനത്തിലധികം വർധനവുണ്ടായി. 2,483 ൽ നിന്ന് 4,006 അപേക്ഷകളായാണ് ഇത് ഉയർന്നത്. ഗൂഗിൾ സേവനങ്ങളായ സെർച്ച്, യൂട്യൂബ് എന്നിവയിൽ നിന്നായി 65,091 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് അധികൃതർ ആവശ്യപ്പെട്ടത്.

ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഈയിടെ കർശനമാക്കിയിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ 'സഹയോഗ്' പോർട്ടൽ വഴിയുള്ള നടപടികൾ വ്യാപകമാക്കിയതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. മെറ്റയുടെ സുതാര്യതാ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഉള്ളടക്ക നിയന്ത്രണങ്ങൾ 2.7% കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ ഇത്രയധികം വർധനവുണ്ടായത്. ആഗോളതലത്തിൽ മെറ്റ നിയന്ത്രിച്ച 2.71 കോടി ഉള്ളടക്കങ്ങളിൽ 20 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ശരാശരി ഓരോ ദിവസവും 30,000-ത്തിലധികം അഥവാ ഓരോ മൂന്ന് സെക്കൻഡിലും ഒരു പോസ്റ്റോ അക്കൗണ്ടോ ഇന്ത്യയിൽ നിയന്ത്രിക്കപ്പെടുന്നു.

മെറ്റ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഫെയ്‌സ്ബുക്ക് നിയന്ത്രിച്ച പോസ്റ്റുകൾ 23,000-ൽ നിന്ന് 28.02 ലക്ഷമായി ഉയർന്നു. 11,182 പ്രൊഫൈലുകൾക്കും നിയന്ത്രണമേർപ്പെടുത്തിയെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിയന്ത്രിച്ച ഉള്ളടക്കങ്ങൾ 10,500-ൽ നിന്ന് 26 ലക്ഷത്തിലധികമായി. 12,989 അക്കൗണ്ടുകൾക്കും പൂട്ടുവീണു.

Share this story

Share

Related Stories