പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജ
കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ പത്മജ വേണുഗോപാല്‍. അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും കെ സി വേണുഗോപാലിനും കത്ത് നല്‍കി. അല്‍പ സമയം മുമ്പ് ഇ-മെയിലിലൂടെയാണ് പത്മജ ആവശ്യം അറിയിച്ചത്. പത്മജയുടെ കാ…

കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ പത്മജ വേണുഗോപാല്‍. അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും കെ സി വേണുഗോപാലിനും കത്ത് നല്‍കി. അല്‍പ സമയം മുമ്പ് ഇ-മെയിലിലൂടെയാണ് പത്മജ ആവശ്യം അറിയിച്ചത്. പത്മജയുടെ കാര്യത്തില്‍ ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കില്ലെന്നും നേതൃത്വവുമായി കൂടിയാലോചന നടത്തിയും മുതിര്‍ന്ന നേതാക്കളോട് ഉള്‍പ്പെടെ ആലോചിച്ചും തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുമ്പ് പ്രതികരിച്ചിരുന്നത്.
തന്റെ പിതാവ് കെ കരുണാകരനെ ഉള്‍പ്പെടെ ബിജെപിയിലേക്ക് കൊണ്ടുപോയേനെ എന്നതടക്കമുള്ള പത്മജയുടെ പഴയ പ്രസ്താവനകള്‍ മറക്കാന്‍ കഴിയില്ലെന്നും പത്മജയെ പ്രവേശിപ്പിക്കുന്നതില്‍ എടുത്തുചാടി തീരുമാനം എടുക്കരുതെന്നുമാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാട്. എന്നാല്‍ തെറ്റ് തിരുത്തി വരണമെങ്കില്‍ വരട്ടേ എന്ന മയപ്പെട്ട നിലപാട് കുറച്ച മുതിര്‍ന്ന നേതാക്കള്‍ക്കെങ്കിലുമുണ്ട്. പാര്‍ട്ടി പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും ഒരു സാധാരണ പ്രവര്‍ത്തകയായി മടങ്ങിവരാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു പത്മജ പ്രതികരിച്ചിരുന്നത്.




