മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജു
റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ പ്രശംസ ഏറ്റുവാങ്ങി മലയാളിയായ 16 കാരൻ റൗൾ ജോൺ അജു. മോസ്കോയിൽ നടന്ന 'എഐ ജേർണി 2026' അന്താരാഷ്ട്ര സമ്മേളനത്തിലാണ് 'ഇന്ത്യയുടെ എഐ കിഡ്' എന്നറിയപ്പെടുന്ന റൗളിൻ്റെ നിർമ്മ…

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ പ്രശംസ ഏറ്റുവാങ്ങി മലയാളിയായ 16 കാരൻ റൗൾ ജോൺ അജു. മോസ്കോയിൽ നടന്ന 'എഐ ജേർണി 2026' അന്താരാഷ്ട്ര സമ്മേളനത്തിലാണ് 'ഇന്ത്യയുടെ എഐ കിഡ്' എന്നറിയപ്പെടുന്ന റൗളിൻ്റെ നിർമ്മിതബുദ്ധി പ്രൊജക്റ്റുകളെ പുടിൻ അഭിനന്ദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കരുത്തുപകരുന്നതാണ് റൗളിൻ്റെ കണ്ടെത്തലുകളെന്ന് പുടിൻ പറഞ്ഞു.
‘മോസ്കോയിലെ സമ്മേളനത്തിൽ ലോകത്തെ പ്രമുഖർക്കൊപ്പം ഇരിക്കാനായത് തൻ്റെ കാഴ്ചപ്പാടിനെ കൂടുതൽ വ്യക്തമാക്കി. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. എ ഐ യാത്രയിൽ എന്നേക്കാൾ മിടുക്കരായ നിരവധി പേരെ കണ്ടുമുട്ടിയത് എനിക്ക് ഇനിയും പഠിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തി തന്നു. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദി. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയതിന്. ഇപ്പോഴും കൗതുകമുള്ള ഒരു കുട്ടി തന്നെയാണ്, കൂടുതൽ കഥകൾ പറയാനുണ്ടെന്ന് മാത്രം’ ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ റൗൾ ജോൺ അജു പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിൻ്റെയും ഷേബ ആനിൻ്റെയും മകനാണ്. നോർത്ത് ഇടപ്പള്ളി ജിഎച്ച്‌എസ് എസിലാണ് നിലവിൽ പഠനം.




