The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺ

ബുള്‍ഡോസര്‍ നിയമവാഴ്ചയ്ക്കെതിരെ പ്രതിഷേധമുയരണം: ബൃന്ദ കാരാട്ട്

നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും തകര്‍ക്കുന്ന ബുള്‍ഡോസര്‍ നിയമവാഴ്ചയ്ക്കെതിരെ പ്രതിഷേധമുയരണമെന്ന് ദേശീയ നേതാവ് ബൃന്ദ കാരാട്ട്. കെ എല്‍ ഐ ബി എഫ് ടോക്കില്‍ &#8…

Kerala08 Jan 2025, 6:15 PM 46,103
ബുള്‍ഡോസര്‍ നിയമവാഴ്ചയ്ക്കെതിരെ പ്രതിഷേധമുയരണം: ബൃന്ദ കാരാട്ട്

നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും തകര്‍ക്കുന്ന ബുള്‍ഡോസര്‍ നിയമവാഴ്ചയ്ക്കെതിരെ പ്രതിഷേധമുയരണമെന്ന് ദേശീയ നേതാവ് ബൃന്ദ കാരാട്ട്. കെ എല്‍ ഐ ബി എഫ് ടോക്കില്‍ ‘ബുള്‍ഡോസര്‍ രാഷ്ട്രീയവും ഇന്ത്യന്‍ ഭരണഘടനയും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.


രാഷ്ട്രീയമായും സാമ്പത്തികമായും ബുള്‍ ഡോസര്‍ ഭരണം നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനം എന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് ചിലര്‍ ഭരണവര്‍ഗത്തിന് അനഭിമതരാകുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ബുള്‍ ഡോസിങ് ഉണ്ടാകുമ്പോള്‍ അത് എതിര്‍ക്കപ്പെടുന്നതിനുപകരം ആഘോഷിക്കപ്പെടുന്നത് ഭയപ്പെടുത്തുന്നു. മൗലികാവകാശങ്ങള്‍ പച്ചയായി ഹനിക്കപ്പെടുകയാണ്.


ഈ ബുള്‍ഡോസര്‍ ഭരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും തകര്‍ക്കുന്നു. സാമൂഹ്യവും സാമ്പത്തികവുമായ നീതിബോധങ്ങളെ ചോദ്യം ചെയ്യുന്നു. അതേസമയം കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇത്തരം സാമ്പത്തിക ബുള്‍ ഡോസിങ്ങിന്റെ ഭാഗമായുണ്ടായതാണ്.


ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ശക്തിപ്പെടുത്താനും സാമൂഹ്യനീതി ഉറപ്പാക്കാനുമായി പോരാടുക എന്നത് പൗരന്‍ എന്ന നിലയില്‍ നമ്മുടെ കടമയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.


Share this story

Share

Related Stories