പളനി മുരുകൻ ക്ഷേത്രം: അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല
തമിഴ്നാട് പളനി മുരുകൻ ക്ഷേത്രത്തെ സംബന്ധിച്ച് ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത് എന്നാണ് കോടതി ഉത്തരവിന്റെ സാരാംശം.അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിന്റെ പ്രവേശന കവാടത…

തമിഴ്നാട് പളനി മുരുകൻ ക്ഷേത്രത്തെ സംബന്ധിച്ച് ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത് എന്നാണ് കോടതി ഉത്തരവിന്റെ സാരാംശം.
അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം പ്രവേശനം അനുവദിക്കേണ്ടതില്ല എന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ വിശ്വാസിയാണെന്ന സത്യവാങ്മൂലത്തിന്റെ ബലത്തില്‍ ദർശനം ആകാം. ഇതര മതസ്ഥർക്ക് മുരുകനില്‍ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലം നല്‍കുന്ന സാഹചര്യത്തില്‍ ദർശനം അനുവദിക്കാം എന്നും കോടതി വ്യക്തമാക്കി. അതുപോലെ തന്നെ ക്ഷേത്രങ്ങള്‍ ടൂറിസം കേന്ദ്രങ്ങള്‍ അല്ലാ എന്നും കോടതി കൂട്ടിച്ചേർത്തു.