The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്

പ്രതിഷേധ മാര്‍ച്ചിനിടെ മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.…

Kerala13 Oct 2026, 12:17 PM 9,309
പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്
പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്

പ്രതിഷേധ മാര്‍ച്ചിനിടെ മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം ചെയ്ത എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടന നേതാക്കളെ കയ്യേറ്റം ചെയ്തതിലും അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഈ മാര്‍ച്ചിനിടെയാണ് സംഭവം. ഇയാള്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി. കൈയിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് പെണ്‍കുട്ടികളെയടക്കം മര്‍ദിച്ചു എന്നാണ് പരാതി.

പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പൊലീസുകാര്‍ ഇയാളെ അവിടെ നിന്ന് മാറ്റിയിരുന്നു. പിന്നീട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമടക്കം പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. ഇതിലാണ് മദ്യപിച്ചതായി ണ്ടെത്തിയത്. പിന്നാലെ, പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഫാദിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവ് ഇറക്കിയത്.

Share this story

Share

Related Stories