The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്

മന്ത്രി കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്രയില്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. യാത്രയുടെ പ്രാഥമിക വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കെ എം ഷാജിയുടെ യാത്രാ ഉദ്ദേശ്യം രഹസ്യാന്വേഷണ വിഭാഗ…

Kerala14 Oct 2026, 11:25 AM 5,975
കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്
കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്

മന്ത്രി കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്രയില്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. യാത്രയുടെ പ്രാഥമിക വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കെ എം ഷാജിയുടെ യാത്രാ ഉദ്ദേശ്യം രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. ക്രിമിനല്‍ കേസിലെ പ്രതികളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.

സര്‍ക്കാര്‍ അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കില്‍ യാത്ര നടത്തിയ മന്ത്രി കെ എം ഷാജി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെയാണ് കെ എം ഷാജി പ്രാഗില്‍ പോയത്. നാല് രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ മാത്രമാണ് കെഎം ഷാജിക്ക് അനുമതി ലഭിച്ചിരുന്നത്. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലന്റ്, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു അത്.

കെ എം ഷാജിയുടെ ചെക്ക് റിപബ്ലിക്ക് യാത്ര സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മന്ത്രി പി രാജീവ് ആരോപിച്ചു. മറ്റേതൊക്കെ മന്ത്രിമാര്‍ ഇത്തരത്തില്‍ അനുമതി വാങ്ങി പോയി, വാങ്ങാതെ പോയി എന്നൊക്കെ ഇനി പുറത്തു വരാനുണ്ട്. ഏത് വണ്ടിയിലും സഞ്ചാരിക്കാം. താന്‍ സഞ്ചരിക്കുന്നതാണ് മന്ത്രിയുടെ വാഹനം എന്നാണല്ലോ മന്ത്രി പറയുന്നത്. സ്വാഭാവികമായും താന്‍ പോകുന്നിടത്തെല്ലാം അനുമതി കിട്ടും എന്നായിരിക്കും മന്ത്രി ധരിച്ചിട്ടുണ്ടാവുകയെന്നും പി രാജീവ് പരിഹസിച്ചു.

Share this story

Share

Related Stories