The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടുമുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്മലയാളി കൗമാരക്കാരനെ പ്രശംസിച്ച് വ്ലാഡിമിർ പുടിൻ; മോസ്കോയിലെ വേദിയിൽ താരമായി 16 കാരൻ റൗൾ ജോൺ അജുവനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തുകർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്യുഎസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, രണ്ടായിരത്തോളം വിമാനങ്ങള്‍ വൈകുന്നുതിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്‌നമല്ലെന്ന് ശശി തരൂർ എം പി. ദീർഘമായ പ്രവൃർത്തികൾ വേണം. ഒരുപാട് പ്രശ്നങ്പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷം

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ. 2017-ൽ നടന്ന ജയമാധവൻ നായരുടെ കൊലപാതകത്തിൽ ആണ് അറസ്റ്റ്. സ്വത്ത് തട്ടിയെടുക്കാൻ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. തറവാട്ടിൽ ഏഴുപേരാ…

Kerala13 Oct 2026, 10:09 PM 9,275
കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷം
കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷം

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ. 2017-ൽ നടന്ന ജയമാധവൻ നായരുടെ കൊലപാതകത്തിൽ ആണ് അറസ്റ്റ്. സ്വത്ത് തട്ടിയെടുക്കാൻ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. തറവാട്ടിൽ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥൻ പിള്ള, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ പിള്ളയുടെ സഹോദരന്റെ മക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയ മാധവൻ നായർ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

1991 മുതൽ 2017 വരെയുള്ള കാലയളവിലായിരുന്നു മരണങ്ങൾ. ഏറ്റവും ഒടുവിൽ 2017 ഏപ്രിൽ രണ്ടിനു മരിച്ച ജയമാധവന്റെ മരണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രനെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കട്ടിലിൽ നിന്ന് വീണുണ്ടായ പരുക്കാണ് മരണകാരണം എന്നായിരുന്നു ആദ്യ നിഗമനം. ഇങ്ങനെയായിരുന്നു കാര്യസ്ഥനും പൊലീസിന് നൽകിയ മൊഴി. എന്നാൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്. തുടർന്നാണ് 9 വർഷങ്ങൾക്കുശേഷം കാര്യസ്ഥൻ രവീന്ദ്രന്റെ അറസ്റ്റ്.

ജയ് മാധവൻ നായർ മരിച്ചു കിടന്ന മുറിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആയിരുന്നു കേസിന്റെ ചുരുളഴിഞ്ഞത്. വീട്ടിലെ ജോലിക്കാരിയുടെയും, ജയ് മാധവനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെയും മൊഴികൾ നിർണായകമായി. വ്യാജ വിൽപ്പത്രം തയ്യാറാക്കി കോടികൾ വില മതിക്കുന്ന തറവാട്ട് സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ബന്ധുക്കളും ചേർന്ന് കൈക്കലാക്കി എന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിന്റെ ആദ്യനാൾ മുതൽ ദുരൂഹത നിറഞ്ഞതായിരുന്നു. 15 വർഷത്തിനിടെ ഉണ്ടായ ഏഴു മരണങ്ങളിലും ദുരൂഹത ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാൽ അവസാനം മരിച്ച ജയ് മാധവന്റെ കാര്യത്തിൽ മാത്രമാണ് ദുരൂഹത നീക്കാൻ പൊലീസിനായത്. കാര്യസ്ഥൻ രവീന്ദ്രനെ കോടതിയിൽ ഹാജരാക്കും.

Share this story

Share

Related Stories