The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾ

വൈദ്യുതി വിതരണം: ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും- മന്ത്രി

-തിരുവാലി 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചുവൈദ്യുതി വിതരണ മേഖലയില്‍ മലപ്പുറം ജില്ല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ.…

Kerala28 Feb 2024, 12:20 AM 45,412
വൈദ്യുതി വിതരണം: ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും- മന്ത്രി

-തിരുവാലി 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു


വൈദ്യുതി വിതരണ മേഖലയില്‍ മലപ്പുറം ജില്ല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.  ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറവായ ഘട്ടത്തിലും ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുന്നത് പ്രസരണ മേഖലയിൽ സർക്കാർ നടത്തിയ ക്രിയാത്മകമായ ഇടപെടലിന്റെ ഫലമാണെന്നും പറഞ്ഞു. തിരുവാലി 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി പ്രസരണ രംഗത്ത് വളരെ ഏറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴര വർഷക്കാലം കൊണ്ട് 99 സബ്‌സ്റ്റേഷനുകളാണ് നാടിന് സമർപ്പിച്ചത്.


ഇതിൽ മൂന്ന് 400 കെ.വി സബ്‌സ്റ്റേഷനും 13 എണ്ണം 220 കെവി സബ്‌സ്റ്റേഷനും 42 എണ്ണം 110 കെ.വി സബ്‌സ്റ്റേഷനും 16 എണ്ണം 66 കെ.വി സബ്‌സ്റ്റേഷനും 27 എണ്ണം 33 കെ.വി സബ്‌സ്റ്റേഷനുമാണ്.

വണ്ടൂർ, എടവണ്ണ, കാളികാവ് എന്നീ 33 കെ.വി സബ്‌സ്റ്റേഷനുകൾ മുഖേനയാണ് തിരുവാലിയിൽ വൈദ്യുതി വിതരണം നടത്തുന്നത്. ഈ സബ്‌സ്റ്റേഷനുകൾക്ക് വൈദ്യുതി എത്തുന്നത് 110 കെ.വി നിലമ്പൂർ, കിഴിശ്ശേരി എന്നീ സബ്‌സ്റ്റേഷനുകളിൽ നിന്നുമാണ്.


ദീർഘ ദൂരം മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലൂടെ 33 കെ.വി ലൈനുകൾ കടന്നുപോകുന്നതിനാൽ നിരന്തരമായ വൈദ്യുതി തടസ്സങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായാണ് 110 കെ.വി തിരുവാലി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.


ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ (നോർത്ത്) എസ്. ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌കർ ആമയൂർ, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, എ.പി ഉണ്ണികൃഷ്ണൻ എ.കോമളവല്ലി, തിരുവാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന മന്നിയിൽ, തിരുവാലി ഗ്രാമപഞ്ചായത്ത് മെമ്പർ സബീർ ബാബു, എം.മോഹൻദാസ്, ലസ്ലി വിജോയ്, സൈഫുദ്ധീൻ, മുഹമ്മദ് നജീബ്, പി.ഷിജു തുടങ്ങിയ പ്രസംഗിച്ചു. ചടങ്ങിൽ പദ്ധതിക്ക് ആവശ്യമായ ഭൂമി വിട്ടുനൽകിയ ഹെപ്‌സൺ പണിക്കർ, തെക്കേപുരയിൽ സോജൻ വർഗീസ് തുടങ്ങിയവരെ ആദരിച്ചു. ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ് സ്വാഗതവും മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ടി.പി ഹൈദരലി നന്ദിയും പറഞ്ഞു.


Share this story

Share

Related Stories