The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾ

കാല്‍നൂറ്റാണ്ടിന്റെ സ്വപ്നസാക്ഷാത്കാരം: തങ്കമ്മ രാജപ്പന് പട്ടയം

കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പള്ളുരുത്തി കടേഭാഗം സ്വദേശിനി തങ്കമ്മ രാജപ്പന്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്&#…

Kerala23 Feb 2024, 8:30 PM 30,640
കാല്‍നൂറ്റാണ്ടിന്റെ സ്വപ്നസാക്ഷാത്കാരം: തങ്കമ്മ രാജപ്പന് പട്ടയം

കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പള്ളുരുത്തി കടേഭാഗം സ്വദേശിനി തങ്കമ്മ രാജപ്പന്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തങ്കമ്മയ്ക്ക് കിടപ്പാടത്തിന്റെ പട്ടയം കൈമാറി.


തോപ്പുംപടി ഹാര്‍ബര്‍ നിര്‍മ്മാണത്തിനുവേണ്ടി തോപ്പുംപടി വില്ലേജില്‍ പ്രസ്തുത സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ രാമേശ്വരം വില്ലേജിലെ വ്യാസപുരം കോളനിയിലേക്ക് പുനരധിവസിപ്പിക്കുകയും പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് പ്ലോട്ട് അനുവദിച്ച് നല്‍കുകയും ചെയ്തിരുന്നു.


ഇത്തരത്തില്‍ പ്ലോട്ട് ലഭ്യമായ കൗസല്യ ഗോപാലന്‍ തന്റെ പേരില്‍ പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതെ ഭൂമി തീറാധാരപ്രകാരം തങ്കമ്മ രാജപ്പന് കൈമാറുകയും തങ്കമ്മ രാജപ്പന്‍ സ്ഥലത്ത് കുടുംബസമേതം താമസം തുടരുകയും ചെയ്തു.


എന്നാല്‍ ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാല്‍ വീട് പുതുക്കി പണിയുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ തങ്കമ്മയ്ക്ക് സാധിച്ചിരുന്നില്ല. പട്ടിക ജാതി സമുദായത്തില്‍പ്പെടുന്ന തങ്കമ്മ രാജപ്പന്‍ 2007 ല്‍ പട്ടയത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും യഥാര്‍ത്ഥ ഗുണഭോക്താവായ കൗസല്യയ്ക്കു ലഭിച്ച ഭൂമി അപേക്ഷകയുടെ പേരില്‍ പതിച്ചു നല്‍കുന്നതിനു സാങ്കേതികമായി തടസങ്ങള്‍ നേരിട്ടതുമൂലം പട്ടയം നല്‍കുന്നതിനുള്ള കാലതാമസം നേരിട്ടു.


തുടര്‍ന്ന് റവന്യൂ മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും ഇടപെടലുകളിലൂടെയാണ് തങ്കമ്മ രാജപ്പന്റെ പട്ടയത്തിനായുള്ള ദീര്‍ഘകാല കാത്തിരിപ്പിനു വിരാമമായത്.


Share this story

Share

Related Stories