ഇന്ന് ഒമ്പത് ജില്ലകളിൽ ‘യെല്ലോ’ അലർട്ട്; അഞ്ച് ദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഒമ്പതുവരെ ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദമാണ് കാലവർഷം വീണ്ടും സജീവമാകാൻ കാരണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
യെല്ലോ അലർട്ട്
വെള്ളിയാഴ്ച: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ശനിയാഴ്ച: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഞായറാഴ്ച: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
തിങ്കളാഴ്ച: കോഴിക്കോട്, കണ്ണൂർ, കാസർകോട്