Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

ലോകത്ത് 82.57 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 4.45 ലക്ഷം, 24 മണിക്കൂറിനിടെ 1.42 ലക്ഷം രോഗികള്‍

17 June 2020 09:53 AM

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരായ രോഗികളുടെ എണ്ണം 82.57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,557 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82,57,885 ആയി. ഇതുവരെ 4,45,986 പേരാണ് കൊവിഡ് പിടിപെട്ട് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,592 മരണമാണ് രേഖപ്പെടുത്തിയത്. 43,06,748 പേരാണ് കൊവിഡ് മുക്തരായിട്ടുള്ളത്. 35,05,151 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണെന്നും 54,594 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലാണ് രോഗികള്‍ കൂടുതലെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നത് ബ്രസീലിലാണ്.

പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ബ്രസീലില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ബ്രസീലില്‍ 37,278 പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 1,338 മരണങ്ങളുമുണ്ടായി. ലോകത്തുണ്ടായ 6,592 മരണങ്ങളില്‍ ഏറിയപങ്കും ബ്രസീലിലാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്. ആകെ 9,28,834 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 45,456 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,64,774 പേരാണ് ഇതുവരെ രോഗമുക്തരായത്. 4,18,604 പേര്‍ ചികില്‍സയിലുള്ളതില്‍ 8,318 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അമേരിക്കയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 22,08,400 ആണ്. 1,19,132 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 25,450 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്ത് ആകെ 9,03,041 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 11,86,227 പേര്‍ ചികില്‍സയില്‍ തുടരുന്നു. രോഗബാധിതരായ 6,695 പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. രോഗബാധിതര്‍:ന്യൂയോര്‍ക്ക്- 4,05,785, ന്യൂജഴ്‌സി- 1,70,250, കാലിഫോര്‍ണിയ- 1,58,981, ഇല്ലിനോയിസ്- 1,33,639, മസാച്യുസെറ്റ്‌സ്- 1,05,885, ടെക്‌സസ്- 95,792, പെന്‍സില്‍വാനിയ- 84,083, ഫ്‌ളോറിഡ- 80,109, മിഷിഗണ്‍- 66,269, മെരിലാന്‍ഡ്- 62,409.

കൊവിഡ് ബാധിച്ച്‌ മരിച്ചവര്‍: ന്യൂയോര്‍ക്ക്- 30,998, ന്യൂജഴ്‌സി- 12,837, കാലിഫോര്‍ണിയ- 5,204, ഇല്ലിനോയിസ്- 6,398, മസാച്യുസെറ്റ്‌സ്-7,665, ടെക്‌സസ്- 2,062, പെന്‍സില്‍വാനിയ- 6,347, ഫ്‌ളോറിഡ- 2,996, മിഷിഗണ്‍- 6,034, മെരിലാന്‍ഡ്- 2,982. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. കൊവിഡ് ബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍. റഷ്യ- 5,45,458 (7,284), ഇന്ത്യ- 3,54,161 (11,921), യുകെ- 2,98,136 (41,969), സ്‌പെയിന്‍- 2,91,408 (27,136), ഇറ്റലി- 2,37,500 (34,405), പെറു- 2,37,156 (7,056), ഇറാന്‍- 1,92,439 (9,065), ജര്‍മനി- 1,88,382 (8,910).

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration