വൈറലായി സാന്റാ ഫോട്ടോഗ്രാഫി
വൈറലായി ഒരു സാന്റാ ഫോട്ടോഗ്രാഫി. വാമനപുരം കാരേറ്റ് സ്വദേശിയായ അരുൺ രാജ് ആണ് ഈ വൈറൽ ഫോട്ടോഗ്രാഫിയുടെ പിന്നിൽ പ്രവർത്തിച്ചത്. കൺസെപ്റ്റ് ഫോട്ടോഗ്രാഫി എന്ന ആശയത്തിൽ അരുൺരാജ് അണിയിച്ചൊരുക്കിയ ഈ ഫോട്ടോസ് ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സമകാലിക സാഹചര്യത്തെ കൺസെപ്റ്റ് ഫോട്ടോഗ്രാഫിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അരുൺ രാജ്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് അരുൺരാജ്. ഈ ലോക്ക് ഡൗൺ കാലഘട്ടത്തിലാണ് അരുൺരാജ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് തിരിയുന്നത്. ഇതിനോടകം തന്നെ നിരവധി കൺസെപ്റ്റ് ഫോട്ടോഗ്രാഫി അരുൺ രാജ് ചെയ്തുകഴിഞ്ഞു. ഏതായാലും ഈ ക്രിസ്മസ് ദിനത്തിലെ കൺസെപ്റ്റ് ഫോട്ടോഗ്രാഫി ആയ വൈറൽ സാന്റാ അക്ഷരാർഥത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി തീർന്നിരിക്കുകയാണ്.