സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം
ഇന്ന് വൈകുന്നേരം 07.30 മുതൽ 10.30 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.
കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഇന്നു 250-300 മെഗാവാട്ടിന്റെ കുറവുണ്ട്. ഇക്കാരണത്താലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.
കെ എസ് ഇ ബി പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.