സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടതലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 13 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടാക്കി. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലയിലാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനതതില്‍ അറിയിച്ചതാണ് ഇക്കാര്യം.
പുതിയ ഹോട്ട്സ്പോട്ടുകള്‍ പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 718 ആയിട്ടുണ്ട്.