സ്വകാര്യ ബസിന്റെ വാതിൽ തലയ്ക്കടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു
ആറ്റിങ്ങൽ: സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങവേ ബസ്സിന്റെ വാതിൽ പുറംതലയ്ക്കടിച്ച് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ സ്വദേശിനി ഗായത്രി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ നെടുമ്പറമ്പിൽ വച്ചായിരുന്നു അപകടം നടന്നത്. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് ഗായത്രി.
പരിക്കേറ്റ വിദ്യാർത്ഥിനിയെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നഗരൂർ പോലീസ് ബാലസുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ്സ് കസ്റ്റഡിയിലെടുത്ത് അംന്വേഷണം ആരംഭിച്ചു.