Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

ശ്രീചിത്രയും വിപ്രോയും കൈകോര്‍ക്കുന്നു

01 April 2020 09:49 PM

ചിത്ര- ഓട്ടോമേറ്റഡ് എഎംബിയു (AMBU) വെന്റിലേറ്റര്‍ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസിന് കൈമാറി

കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്് & ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിംഗ് യൂണിറ്റ് (AMBU) അടിസ്ഥാനമാക്കിയുള്ള എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തു. ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറി. ഉപകരണത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയല്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വിപ്രോയായിരിക്കും.

കോവിഡ്-19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇത് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വെന്റിലേറ്ററുകളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ലഭ്യമല്ല.

ഈ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിംഗ് യൂണിറ്റ് വളരെയധികം സഹായകരമാകും. ശ്വാസം എടുക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ശ്വാസം മുട്ടുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനുള്ള കൈകളില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് എഎംബിയു ബാഗ് അഥവാ ബാഗ്- വാല്‍വ്- മാസ്‌ക് (ബിവിഎം). സാധാരണ എഎംബിയു പ്രവര്‍ത്തിപ്പിക്കുന്നതിന് കൂട്ടിരിപ്പുകാരോ മറ്റോ രോഗിയുടെ അടുത്ത് നില്‍ക്കണം. രോഗിയോട് അടുത്തിടപഴകുന്നത് രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ എഎംബിയു പ്രവര്‍ത്തിപ്പിക്കാന്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം സ്വീകരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല.

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ശ്രീചിത്ര ഓട്ടോമേറ്റഡ് എഎംബിയു വെന്റിലേറ്റര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഐസിയു വെന്റിലേറ്റര്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ക്ക് ഇതുപയോഗിച്ച് ശ്വാസം നല്‍കാന്‍ കഴിയും. നിര്‍മ്മാണം വേഗത്തിലാക്കുന്നതിന് വേണ്ടി നിലവില്‍ രാജ്യത്ത് ലഭ്യമായിട്ടുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഓട്ടോമേറ്റഡ് എഎംബിയു വെന്റിലേറ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെന്റിലേറ്ററിന്റെ അപര്യാപ്തത മൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ കഴിയും.

ഭാരം കുറഞ്ഞ, കൈകളില്‍ കൊണ്ടുനടക്കാവുന്ന ഉപകരണത്തില്‍ ഉച്ഛ്വാസ നിരക്ക്, ശ്വാസോച്ഛ്വാസ നിരക്ക്, ടൈഡല്‍ വോള്യം മുതലായവ നിയന്ത്രിക്കാന്‍ സാധിക്കും. ഇതില്‍ PEEP (Positive End Expiratory Pressure) വാല്‍വ് അധികമായി സ്ഥാപിച്ച് ശ്വസനചക്രത്തിന്റെ അവസാനത്തോടടുത്ത് ലോവര്‍ എയര്‍വേകളിലെ മര്‍ദ്ദം നിലനിര്‍ത്തി ശ്വാസം പുറത്തുവിടുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകള്‍ക്ക് (Alveoli) കേടുവരുന്നത് തടയുന്നു. വായുവിന്റെ സ്രോതസ്സ് ഉപകരണത്തില്‍ ഘടിപ്പിക്കാന്‍ കഴിയും. സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമായതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ആരും ഐസൊലേഷന്‍ റൂമില്‍ നില്‍ക്കേണ്ടതില്ല. അതുകൊണ്ട് കോവിഡ് രോഗികളുടെ ശ്വാസകോശം സംരക്ഷിക്കുന്നതിനുള്ള ചികിത്സ സുരക്ഷിതവും ഫലപ്രദവുമായി ചെയ്യാനാകും. ശ്രീചിത്രയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിംഗിലെ ആര്‍ട്ടിഫിഷ്യല്‍ ഓഗര്‍ന്‍സ് വിഭാഗത്തിലെ ശ്രീ. ശരത്ത് (എന്‍ജിനീയര്‍ ഇ), ശ്രീ. നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച കൊണ്ടാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഓണ്‍ലൈനായി ഇന്‍സ്റ്റിറ്റ്യൂട്ട് ക്ഷണിച്ച താത്പര്യപത്ര (Expression of Interest) പ്രകാരം വിപ്രോ 3D ഡിവിഷന്‍ മുഖാന്തിരം വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ് സാങ്കേതിക വിഭാഗവുമായി ചര്‍ച്ച നടത്തുകയും ഉപകരണത്തിന്റെ മാതൃകയും പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ചെയ്തു.

തുടര്‍ന്ന് വിപ്രോയ്ക്ക് സാങ്കേതികവിദ്യ കൈമാറാന്‍ ധാരണയായി. രൂപകല്‍പ്പന, സാങ്കേതികവിദ്യ, ഉപകരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍, ഉപകരണം കൂട്ടിയോജിപ്പിക്കുന്നതിനുള്ള (Assembly) പ്രവര്‍ത്തനങ്ങള്‍, പരിശോധനാ രീതികള്‍ (Testing Methods), ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ (Revelant Standards) എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാങ്കേതികവിദ്യ മനസ്സിലാക്കുന്നതിന് ശ്രീചിത്ര വിപ്രോയെ സഹായിക്കും. മാത്രമല്ല വിപ്രോ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി പരിശീലനവും നല്‍കും.

വിപ്രോ വളരെ വേഗത്തില്‍ ഉപകരണത്തിന്റെ പരിശോധന നടത്തുകയും, പ്രശ്‌നങ്ങള്‍ ഇല്ലാത്തപക്ഷം നിര്‍മ്മാണം ആരംഭിച്ച് എത്രയും വേഗം ഉപകരണം വിപണിയില്‍ എത്തിക്കുകയും ചെയ്യും. ഉപകരണത്തിന്റെ ക്ലിനിക്കല്‍ ട്രയല്‍ ചെയ്യുന്നതും വിപ്രോയായിരിക്കും.

വിതരണം ആരംഭിക്കുന്നതിന് മുമ്പ് ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിയമപരമായി പാലിക്കേണ്ട കാര്യങ്ങളും വിപ്രോ ചെയ്യും.

കോവിഡ് 10 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കക്ഷികളും സഹകരിക്കാന്‍ തീരുമാനിച്ചത്. വേഗത്തില്‍ കരാര്‍ ഒപ്പിടാനുള്ള കാരണവും ഇതുതന്നെയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration